Saturday, September 28, 2019

അതിജീവനം -പ്രളയം 2018

99ലെ  വെള്ളപൊക്കം എന്ന്  കേട്ടിട്ടുണ്ടോ? നദിയിലൂടെ  ആനയുടെ  ജഡം  ഒഴുകിവന്നതും  നാട്  കൊടുംദുരിതത്തിലും പട്ടിണിയിലായതും അമ്മാമ പറഞ്ഞുകേട്ടിട്ടുണ്ട്. അത്  ഏതോ  കാലത്തെ  കഥാമാത്രമെന്നെ കരുതിയിരുന്നൊള്ളു. 2018ലെ  മഴക്കാലം വെള്ളപൊക്കം മഹാപ്രളയമാക്കുന്നതെന്നു  കാണിച്ചുതന്നു. 
                           ഈ മഴക്കാലത്തു കേരളം മുഴുവൻ  പ്രളയം അനുഭവിച്ചു. ഒരു പക്ഷെ കാസര്ഗോഡൊഴിച്ചു എല്ലാ ജില്ലകളിലും നദികൾ കരകവിഞ്ഞ്  ഒഴുകി. തലയ്ക്ക്  മീതെ, വീടിനു  മേലെ, നാടാകെ മുക്കിക്കൊണ്ട് വൻ മഴവെളള 
പാച്ചിലിനാണ് സമതലങ്ങൾ സാക്ഷ്യം വഹിച്ചത്. 
ബാക്കിയാകുന്നത്  ജീവൻ നഷ്ടപ്പെട്ടവരുടെ കണ്ണീരോർമ്മകൾ,ദുരന്തംത്തിന്  മുന്നിൽ പകച്ചു 
നിൽക്കുന്നവരുടെ നിസഹായത, തകർന്നടിഞ്ഞ 
നാടിന്റെ ദൈന്യo. 
                  വെള്ളം പൊങ്ങുകയും അതിവേഗത്തിൽ ഇറങ്ങുകയും ചെയ്യുന്നതാണ് പതിവ് രീതി. കൂടി പ്പോയാൽ ഒരുദിവസം വെള്ളമിറങ്ങാതെ നിൽക്കും. ഇതാണ്  കേരളം പരിചയിച്ച വെള്ളപൊക്കം. ഇത്തവണ്ണ ഇതെല്ലാം തെറ്റി ചാണ്
മഴയും പുഴയും ഒത്തുകളിച്ചത്. ഓഗസ്റ്റ്‌ മാസത്തിൽ  ആദ്യ 18 ദിവസം ഏതോ വാശി യോടെ എന്നപോലെ മഴ പെയ്തുകൊണ്ടേയിരുന്നു. ഇടമുറിയാതെ ഇടവപാതി എന്തെന്നു പുതിയ തലമുറ കാണുകയായിരുന്നു. 
                         മഴ അതിശക്തമാവുകയും, വെള്ളം കരകവിഞ്ഞൊഴുകുകയും അതു ഒഴുകി പോകുന്ന വഴിയെല്ലാം തടസങ്ങൾ ഉയരുകയും ചെയ്തപ്പോൾ പുഴകൾ വഴിമാറി ഒഴുകാൻ തീരുമാനിച്ചു. പെരുമഴയും പ്രകൃതിയെ മറന്നുള്ള വികസനവും കൈകോർത്തു. കേരളം പ്രളയജലത്തിൽ മുങ്ങി. 
                ഇത്തരം അനുഭവങ്ങൾ, കാഴ്ചകൾ, എന്തിനു പേടികൾ പോലും മലയാളിയുടെ മനസ്സിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. കാലാവസ്ഥയിലെ മാറ്റം തീവ്ര കാലാവസ്ഥ അനുഭവങ്ങൾ തുടർക്കഥയാവുകയാണ്. വരൾച്ച 
ജലക്ഷാമം, കടലാക്രമണം. ഓഖി, പിന്നീടിതാ പ്രളയവും. പ്രകൃതി മാറുകയാണ് കാലാവസ്ഥയും. ഇതു തിരിച്ചറിയാൻ എങ്കിലും തയാറായാലേ കേരത്തിനു ഇനി ഇത്തരം പ്രളയങ്ങളെ അതിജീവിക്കാനാകൂ. 

                      മനസിലും പ്രവർത്തിയിലും കൂടി ഓരോരുത്തരും അതിജീവനത്തിന്റെ പെട്ടകം സൃഷ്ടിക്കണമെന്നാണ് ഓരോ പ്രളയകാലവും നമ്മെ പഠിപ്പിക്കുന്നത്. മനുഷ്യനൊപ്പം പക്ഷിയെയും മീനിനെയും പാമ്പിനെയും നാല്കാലികളെയും കരുതലിന്റെ പെട്ടകത്തിൽ ഒപ്പം കൂട്ടണം. മണ്ണും വിണ്ണും വാസയോഗ്യമാണെകിൽ, സുരക്ഷിതവും സുഖകരവുമാണെകിൽ ജീവനുള്ളവയെല്ലാം തമ്മിലുള്ള പരസ്പര്യത്തിന്റെയും, സഹജീവനത്തിന്റെയും അക്ഷരമാല പഠിച്ചേ മതിയാകു. സാക്ഷരരായ  നമുക്കതിനു കഴിയുമോ എന്നാണ് ഓരോ പ്രളയകാലവും ചോദിക്കുന്നത്.  


                              - നമിത പ്രസാദ് 

















3 comments:

  1. Replica Cartier watches, combining elegant style and cutting-edge technology, a variety of styles of Replica Cartier ballon blanc de watches, the pointer walks between your exclusive taste style.

    ReplyDelete